കെഎസ്ആർടിസി ബസിലെ പരസ്യനിരോധനം: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
Mon, 9 Jan 2023

കെഎസ്ആർടിസി ബസിൽ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതിനായി മാനേജ്‌മെന്റ് സമർപ്പിച്ച പുതിയ പദ്ധതിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. ബസിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം പതിക്കാമെന്നാണ് പുതിയ സ്‌കീം.
ഹൈക്കോടതിയുടെ ഉത്തരവ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി കാണിച്ച് കെഎസ്ആർടിസി സുപ്രീം കോടതിയിൽ പോകുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വലിയ നഷ്ടമാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഇതിനിടെ പരസ്യം കൂടി നിർത്തലാക്കിയാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്നും അപ്പീലിൽ കെ എസ് ആർ ടി സി ചൂണ്ടിക്കാണിച്ചിരുന്നു.