കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും ജിയോ ട്രൂ 5ജി

5G

തിരുവനന്തപുരം : കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തേക്കും ജിയോ ട്രൂ 5ജി സർവീസ് വരുന്നു. ബുധനാഴ്ച മുതൽ തിരുവനന്തപുരത്തെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 1 ജിബിപിഎസ്+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള ജിയോ വെൽക്കം ഓഫർ ലഭിക്കും.

ജിയോ 6000 കോടി രൂപ 5ജി നെറ്റ് വർക്കിനായി കേരളത്തിൽ നിക്ഷേപിച്ചത്. 4ജി നെറ്റ് വർക്കിനെ ആശ്രയിക്കാത്ത 5 ജി നെറ്റ് വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാൻഡലോൺ 5 ജി ഉപയോഗിച്ച്, ലോ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ കമ്മ്യൂണിക്കേഷൻ, 5 ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വർക്ക് സ്ലൈസിംഗ് തുടങ്ങിയ സേവനങ്ങൾ ജിയോ വാഗ്ദാനം ചെയ്യും.

ഉപഭോക്താക്കൾക്ക് 5 ജി സേവനങ്ങൾ ലഭിക്കുന്നതിന് അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജിയെ പിന്തുണയ്ക്കുന്ന ഫോണിന് പോസ്റ്റ്പെയ്ഡ് കണക്ഷനോ 239 രൂപയോ അതിന് മുകളിലോ ഉള്ള അടിസ്ഥാന പ്രീപെയ്ഡ് റീചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ട്.

Share this story