കാപ്പ ചുമത്തിയതിന് പിന്നാലെ നാടുവിട്ട പുഞ്ചിരി അനൂപ് കർണാടകയിൽ പിടിയിൽ
Fri, 6 Jan 2023

കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കർണാടകയിൽ നിന്നും മാരാരിക്കുളം പോലീസ് പിടികൂടി. ആലപ്പുഴ കഞ്ഞിക്കുഴി ലൂഥർ സ്‌കൂളിന് സമീപം താസമിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെയാണ്(26) അന്വേഷണസംഘം പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ
കർണാടകയിലെ സൊള്ളിയാൽ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെയൊരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതി.