മുഖ്യമന്ത്രി അദാനിയുടെ ഏജന്റ്; വിഴിഞ്ഞത്ത് ഒത്തുതീർപ്പിന് സർക്കാർ ശ്രമിക്കുന്നില്ല: ചെന്നിത്തല

Ramesh Chennithala

മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല. കേന്ദ്രസേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചു. എന്നാൽ വിഴിഞ്ഞം സമരത്തിൽ ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. 

ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. സ്ഥലത്ത് പോലുമില്ലാതിരുന്ന രൂപത അധ്യക്ഷനെതിരെ കേസ് എടുത്ത നടപടി പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 

Share this story