ആ​ല​പ്പു​ഴ മെ​ഡി. കോ​ളെ​ജി​ൽ 173.18 കോ​ടി​യു​ടെ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

Kerala

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 173.18 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തികരിച്ച സൂപ്പർ സ്പെഷ്യാൽറ്റി ബ്ലോക്കിൻ്റെ ഉ​ദ്ഘാ​ടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും  എയിംസ് ലഭിക്കാനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി ഉ​ദ്ഘാ​ടന പ്രസംഗത്തിൽ പറഞ്ഞു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ  സഹമന്ത്രി ഡോ: ഭാരതി പ്രവീൺ പവാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ വീണ ജോർജ് ,സജി ചെറിയാൻ ,പി. പ്രസാദ് ,എം പിമാരായ എ.എം ആരിഫ്  ,കൊടിക്കുന്നിൽ സുരേഷ് എന്നിവരും പങ്കെടുത്തു.  ഡി.സി.സി പ്രതിഷേധ സമരം സംഘടിപ്പിച്ചതുകൊണ്ട് ശക്തമായ മുൻ കരുതലിലാണ് ഉ​ദ്ഘാ​ടന ചടങ്ങ് നടന്നത്. ജി.സുധാകരനെ ഉത്ഘാടന ചടങ്ങിൽ വിളിക്കാത്തതും സി.പി.എമ്മിലും ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

ന്യൂറോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി, നെഫ്‌റോളജി, ജെനിറ്റോയൂറിനറി സര്‍ജറി, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോക്രൈനോളജി, ന്യൂറോ സര്‍ജറി എന്നിങ്ങനെ ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെ ഉള്ളത്. ഗ്രീന്‍ ബില്‍ഡിംഗ് ത്രീ സ്റ്റാര്‍ റേറ്റിങ്ങളുള്ള കെട്ടിടത്തിന്റെ നിര്‍മാണ ചുമതല വഹിച്ചത് എച്ച്.എല്‍.എല്‍. ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡാണ്.

Share this story