കൊല്ലം മയ്യനാട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെയും കണ്ടെത്തി
Sat, 14 Jan 2023

കൊല്ലം മയ്യനാട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചിൽഡ്രൻസ് ഹോമിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ പോയത്. എട്ടരയോടെ കിളികൊല്ലൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മയ്യനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സ്ഥാപനത്തിൽ നിന്നാണ് കുട്ടികൾ കടന്നുകളഞ്ഞത്.