ഇപി ജയരാജനെതിരായ ആരോപണം: പരാതി ഇല്ലാതെ തന്നെ ഇഡിക്ക് അന്വേഷിക്കാമെന്ന് വി മുരളീധരൻ

V Muraleedharan

ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഇ ഡിക്ക് പരാതി ഇല്ലാതെ തന്നേ അന്വേഷണം നടത്താൻ കഴിയുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. തന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഒരാളെ കുറിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അത്ഭുതകരമാണ്. എല്ലാ അഴിമതിയുടെയും കേന്ദ്രമായി സിപിഎം മാറി. ഈ അഴിമതിയിൽ പങ്കുള്ളതു കൊണ്ടാണോ മുഖ്യമന്ത്രി മൗനം അവലംബിക്കുന്നതെന്നും സഹമന്ത്രി ചോദിച്ചു

ഇടതുപക്ഷവും പോപുലർ ഫ്രണ്ടും ഇരട്ട പെട്ട സഹോദരങ്ങളെ പോലെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നിർബാധം പ്രവർത്തിക്കാനാകുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. ഇതിന് സർക്കാർ ഒത്താശയുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. തീവ്രവാദം വേരോടെ പിഴുതെറിയും വരെ കേരളത്തിൽ നടപടികൾ തുടരുമെന്നും വി മുരളീധരൻ പറഞ്ഞു.
 

Share this story