വിഭാഗീയത ഉണ്ടാക്കിയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണ്: ശശി തരൂര്‍

tharoor

കോണ്‍ഗ്രസില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂര്‍. തനിക്കെതിരെ ഉയര്‍ന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് തരൂര്‍ കണ്ണൂര്‍ പറഞ്ഞു. മലബാറില്‍ വ്യത്യസ്ത പരിപാടികളിലാണ് താന്‍ പങ്കെടുത്തത്. അതില്‍ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്നതും പ്രൊവിഡന്‍സ് വുമന്‍സ് കോളജ് സന്ദര്‍ശനവും മറ്റ് സെമിനാറുകളുമുണ്ട്. 

എല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് തനിക്കറിയില്ല. ആരെയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി തരൂര്‍ പറഞ്ഞു. മലബാര്‍ ഭാഗത്തേക്കുള്ള ഈ സന്ദര്‍ശനം കോഴിക്കോട് എംപി എംകെ രാഘവന്‍ ആവശ്യപ്പെട്ടതിനാലാണ്. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കാണ് വിഷമമെന്നും തരൂര്‍ ചോദിച്ചു.
 

Share this story