ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി

chintha

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചെന്നാണ് പരാതി. ഈ വെബ്‌സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നാണ് ഉയർന്നിരിക്കുന്ന പുതിയ പരാതി. സംഭവത്തിൽ കേരളാ വിസിക്ക് പരാതി നൽകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ അറിയിച്ചു

ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. കവിതാ സമാഹാരമായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചാണ് പ്രബന്ധത്തിലെഴുതിയത്. ഈ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
 

Share this story