അമേരിക്കയെ ഭാഗ്യം തുണച്ചില്ല; ഫിനിഷിങ് പിഴച്ചു: ഓറഞ്ച് പട ക്വാര്‍ട്ടറില്‍

ദോഹ: പന്തടക്കത്തിലും ഗോൾശ്രമത്തിലും നെതർലൻഡ്‌സിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ അമേരിക്കക്കെങ്കിലും ഭാഗ്യം തുണച്ചില്ല. പ്രീ ക്വാർട്ടറിൽ 3-1ന്റെ തോൽവിയോടെ അമേരിക്ക മടക്കി ടിക്കറ്റ് വാങ്ങിയപ്പോൾ ഗംഭീര ജയ ഓറഞ്ച് പട ക്വാർട്ടറിൽ സീറ്റുറപ്പിച്ചു. ഹോളണ്ടിന്റെ പ്രതിരോധ നിരയുടെ മിടുക്ക് മത്സരത്തിൽ നിർണ്ണായകമായി. അമേരിക്കയുടെ ഫിനിഷിംഗിലെ പിഴവുകളാണ് തിരിച്ചടിയായത്. ഡിപ്പേയ്, ബ്ലിൻഡ്, ഡംഫ്രൈസ് എന്നിവർ ഹോളണ്ടിനായി വലകുലുക്കിയപ്പോൾ ഹാജി റൈറ്റാണ് അമേരിക്കയുടെ ആശ്വാസ ഗോൾ നേടിയത്.
ലൈനപ്പ് ഇങ്ങനെ
4-1-2-3 ഫോര്‍മേഷനിലിറങ്ങിയ അമേരിക്കയെ 3-4-1-2 ഫോര്‍മേഷനിലാണ് ഹോളണ്ട് നേരിട്ടത്. മൂന്നാം മിനുട്ടില്‍ത്തന്നെ അമേരിക്കയ്ക്ക് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിച്ചെങ്കിലും ക്രിസ്റ്റിയന്‍ പുലിസിച്ചിന് മുതലാക്കാനായില്ല. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പുലിസിച്ച് തൊടുത്ത ഷോട്ട് ഹോളണ്ട് ഗോളി ആന്‍ഡ്രിയസ് നോപ്പെര്‍ട്ടെ ഇടതുകാലുകൊണ്ട് തട്ടിയകറ്റി. ഗോളിയുടെ മികവിലൂടെ തുടക്കത്തിലേ രക്ഷപെട്ട് ഹോളണ്ട്. ആദ്യ സമയത്ത് അമേരിക്ക മികവ് കാട്ടുന്നതാണ് കണ്ടത്.
10ാം മിനുട്ടില്‍ നെതര്‍ലന്‍ഡ്‌സ് മുന്നില്‍
പന്തുമായി നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ നിന്ന മെഫിസ് ഡിപ്പേയെ ലക്ഷ്യമാക്കി ഡെന്‍സല്‍ ഡുംഫ്രൈസ് നല്‍കി തകര്‍പ്പന്‍ ക്രോസിനെ മിന്നല്‍ ഷോട്ടിലൂടെ ഡിപ്പേ പോസ്റ്റിന്റെ ഇടത് മൂലയില്‍ നിക്ഷേപിച്ചു. ഗോള്‍വഴങ്ങിയതോടെ പ്രത്യാക്രമണം കടുപ്പിച്ച അമേരിക്കയ്ക്കായി 13ാം മിനുട്ടില്‍ പുലിസിച്ച് മികച്ചൊരു മുന്നേറ്റം കാഴ്ചവെച്ചെങ്കിലും നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. അമേരിക്ക മികച്ച മുന്നേറ്റം നടത്തുമ്പോഴും ലക്ഷ്യം കാണാനാവുന്നില്ല. 18ാം മിനുട്ടില്‍ ലീഡുയര്‍ത്താന്‍ ഹോളണ്ടിന് ലഭിച്ച അവസരം മുതലാക്കാനായില്ല. കോഡി ഗാക്‌പോ ബോക്‌സിനുള്ളില്‍ നിന്ന ഡാലി ബ്ലിന്‍ഡിന് പാസ് നല്‍കിയെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
മെഫിസിന്റെ ഒറ്റയാള്‍ ശ്രമം
28ാം മിനുട്ടില്‍ യുഎസ്എ പ്രതിരോധത്തെ കബളിപ്പിക്കാനുള്ള മെഫിസിന്റെ ശ്രമം പ്രതിരോധം തകര്‍ത്തു. 29ാം മിനുട്ടില്‍ വാന്‍ ഡിജിക്കിന്റെ ഹെഡര്‍ പ്രതിരോധ നിര തകര്‍ത്തു. തിരിച്ചടിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെല്ലാം ഹോളണ്ട് പ്രതിരോധം തകര്‍ത്തു. 43ാം മിനുട്ടില്‍ അമേരിക്കയുടെ തിമോത്തി വേഹിന്റെ ബുള്ളറ്റ് ഷോട്ട് ഹോളണ്ട് ഗോളി തട്ടിയകറ്റി. 45ാം മിനുട്ടില്‍ ഹോളണ്ട് ബോക്‌സിനുള്ളില്‍ നിന്ന് സെര്‍ജിനോ ഡെസ്റ്റ് തൊടുത്ത ഷോട്ട് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.
ലീഡുയര്‍ത്തി ഡച്ച് നിര
ആദ്യ പകുതിയുടെ അധിക സമയത്തിന്റെ ആദ്യ മിനുട്ടില്‍ത്തന്നെ ഹോളണ്ട് ലീഡുയര്‍ത്തി. ത്രോബോളിന് ശേഷം ഡെന്‍സല്‍ ഡുംഫ്രൈസ് നല്‍കിയ പാസ് പിടിച്ചെടുത്ത ഡാലി ബ്ലിന്‍ഡ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കി. ബ്ലിന്‍ഡിനെ മാര്‍ക്ക് ചെയ്യുന്നതില്‍ യുഎസ് പ്രതിരോധത്തിന് സംഭവിച്ച പിഴവിലൂടെയാണ് ഈ ഗോള്‍ പിറന്നത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 2-0ന്റെ ലീഡ് ഹോളണ്ടിനൊപ്പമായിരുന്നു. പന്തടക്കത്തില്‍ 63 ശതമാനം അമേരിക്ക മുന്നിട്ട് നിന്നപ്പോഴും 3നെതിരേ 5 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ഹോളണ്ട് മുന്നിട്ട് നിന്നു.
പ്രതിരോധം നെതര്‍ലന്‍ഡ്‌സിനെ രക്ഷിച്ചു
49ാം മിനുട്ടില്‍ തിമോത്തി വേഹിന്റെ ഷോട്ട് ഗോളിയെ മറികടന്ന് പോസ്റ്റിന്റെ ഇടത് മൂലയിലേക്കെത്തിയെങ്കിലും പ്രതിരോധത്തിലെ മിടുത്ത് ഹോളണ്ടിനെ രക്ഷിച്ചു. ഹോളണ്ടിന്റെ പ്രത്യാക്രണം അമേരിക്കന്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഗോളിയുടെ മിടുക്കില്‍ രക്ഷപെട്ടു. 54ാം മിനുട്ടില്‍ അമേരിക്കയുടെ വെസ്‌റ്റേണ്‍ മെക്കിനിയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. 62ാം മിനുട്ടില്‍ ബോക്‌സിന് പുറത്തുനിന്ന് മെഫിലിന്റെ ഷോട്ട് ഗോളി മാറ്റ് ടെര്‍ണര്‍ ഉയര്‍ന്ന് ചാടി തട്ടിയകറ്റി. രണ്ട് ടീമും ആക്രമിച്ച് മുന്നേറിയെങ്കിലും പ്രതിരോധ നിര മികവുകാട്ടിയതോടെ ലക്ഷ്യത്തിലേക്കെത്തുന്നില്ല
അക്കൗണ്ട് തുറന്ന് യുഎസ്എ
76ാം മിനുട്ടില്‍ അമേരിക്ക അക്കൗണ്ട് തുറന്നു. ക്രിസ്റ്റിയന്‍ പുലിസിച്ച് ഗോള്‍പോസ്റ്റിന് മുന്നില്‍ നിന്ന ഹാജി റൈറ്റിന് നല്‍കിയ പാസിനെ താരം പോസ്റ്റിലെത്തിച്ചു. ഹോളണ്ട് പ്രതിരോധത്തിലാണ് ഈ ഗോള്‍. 78ാം മിനുട്ടില്‍ സമനില പിടിക്കാന്‍ ലഭിച്ച അവസരം റൈറ്റിന് മുതലാക്കാനായില്ല. 78ാം മിനുട്ടില്‍ ഹോളണ്ടിന് ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം സ്റ്റീവന്‍ ബെര്‍ജ്‌വിജിന്‍ നഷ്ടപ്പെടുത്തി. 80ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറെ ക്രിസ്റ്റിയന്‍ പുലിസിച്ച് ഗോള്‍മുഖത്തേക്കുയര്‍ത്തി നല്‍കിയെങ്കിലും ഗോളി സേവ് ചെയ്തു.
മൂന്നാം ഗോളുമായി നെതര്‍ലന്‍ഡ്‌സ്
നെതര്‍ലന്‍ഡ്‌സ് ഹോളണ്ട് മൂന്നാം ഗോള്‍ നേടി. ഡെന്‍സല്‍ ഡുംഫ്രൈസിന്റെ കൃത്യമായ ക്രോസിനെ ഡാലി ബ്ലിന്‍ഡ് കൃത്യമായി പിടിച്ചെടുത്ത് ഗോളിക്ക് ഒരവസരം പോലും നല്‍കാതെ വലയിലെത്തിച്ചു. അവസാന സമയത്ത് ഇരു ടീമും മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ അമേരിക്കയ്ക്ക് മടക്ക ടിക്കറ്റും നെതര്‍ലന്‍ഡ്‌സിന് ക്വാര്‍ട്ടര്‍ ടിക്കറ്റും.