കൊട്ടാരക്കരയിൽ ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

Police

കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. എഴുകോൺ സ്വദേശിനി ഐശ്വര്യയെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അഖിൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു.

Share this story