നെടുമ്പാശേരിയില്‍ 85 ലക്ഷം രൂപയുടെ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമം
Jan 22, 2023, 18:32 IST

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 85 ലക്ഷം രൂപയുടെ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമം. 1978 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കുവൈറ്റില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുള്ള കസ്റ്റംസിന്‍റെ പിടിയിലായി. നടത്തത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കാലില്‍ വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.