കാസർകോട് തൃക്കരിപ്പൂരിൽ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
Sat, 14 Jan 2023

കാസർകോട് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനുമാണ് മരിച്ച ഭാസ്‌കര പൊതുവാൾ.