തൃശ്ശൂരിൽ മകൻ മദ്യലഹരിയിൽ തീ കൊളുത്തിയ വയോധിക മരിച്ചു

MANOJ

തൃശ്ശൂരിൽ മദ്യലഹരിയിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചമ്മന്നൂർ ലക്ഷം വീട് കോളനി റോഡ് തലക്കാട്ടിൽ ശ്രീമതി(75)യാണ് മരിച്ചത്. ഇവരുടെ മകൻ മനോജിനെ(53) പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ മനോജ് വീണ്ടും മദ്യപിക്കുന്നതിനായി ശ്രീമതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകാത്തതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ശ്രീമതിയുടെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് കിലോമീറ്റർ ദൂരെ താമസിക്കുന്ന മകൾ എത്തിയാണ് ശ്രീമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീമതിയും മകൻ മനോജും മറ്റൊരു മകൻ സജിയുമാണ് വീട്ടിൽ താമസം. സജിയുടെ കണ്ണിന് കാഴ്ചയില്ല. വലിയ ഭൂസ്വത്തുള്ള കുടുംബമാണ് ഇവരുടേത്.
 

Share this story