മദ്യനിർമാതാക്കളും സിപിഎമ്മും ഉണ്ടാക്കിയ ധാരണ; മദ്യവില ഉയർത്തിയതിൽ അഴിമതിയെന്ന് ചെന്നിത്തല

Ramesh Chennithala

മദ്യവില കൂട്ടിയതിന് പിന്നിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ നിർമിത മദ്യത്തിന്റെ നികുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വൻകിട മദ്യനിർമാതാക്കൾക്ക് ആണ്. ടിപി രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എംബി രാജേഷ് ചെയ്യുന്നു. ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും വില കൂടിയ സംസ്ഥാനമായി കേരളം മാറും. 

മദ്യ ഉത്പാദകർ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയത്. തീരുമാനം പിൻവലിക്കണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് മേൽ വലിയ ഭാരമാണ് പാൽവില വർധന കൊണ്ടുണ്ടാകുന്നത്. ജനങ്ങൾക്ക് മേൽ വലിയ ഭാരം കൊടുക്കുകയാണ് സർക്കാരെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story