ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശി മരിച്ചു; നാല് പേർക്ക് പരുക്ക്
Thu, 29 Dec 2022

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്ഡിയുടെ മകൻ രാജേഷ് റെഡ്ഡി, ബന്ധു നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ചികിത്സയിലുള്ളത്
ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സംഘം ഇന്നലെ രാത്രി ബോട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ബോട്ട് മുങ്ങുന്നത് സമീപത്തെ ബോട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.