അനിൽ ആന്റണിയുടെ നിലപാട് അംഗീകരിക്കില്ല; രാജിവെച്ചത് സ്വാഗതാർഹമെന്ന് ശബരിനാഥൻ

sabarinathan

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ കെ ആന്റണിയുടെ നിലപാട് അംഗീകരിക്കാനാകാത്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ. അനിലിന്റെ അഭിപ്രായം ദൗർഭാഗ്യകരമാണ്. ആരുടെ മകൻ എന്നതിന് പ്രസക്തിയില്ല. കെപിസിസിയുടെ ഡിജിറ്റൽ മീഡയ വിംഗ് കഴിഞ്ഞ ഒന്നര വർഷത്തോളമായി നിർജീവമാണെന്നും ശബരിനാഥൻ പറഞ്ഞു

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് അനിൽ ആന്റണി സ്വീകരിച്ചത്. ഇതിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കോൺഗ്രസിലെ പദവികൾ അനിൽ ആന്റണി രാജിവെക്കുകയായിരുന്നു.
 

Share this story