അനിൽ കെ ആന്റണിയുടെ രാജി: ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി എകെ ആന്റണി

antony

അനിൽ ആന്റണിയുടെ രാജിയിൽ പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മകൻ രാജിവെച്ചതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകിൽ നിന്ന് എ കെ ആന്റണി ഒഴിഞ്ഞുമാറി. വിവാഹത്തിൽ പങ്കെടുക്കാനാണ് താൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങൾക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാൻ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത് എന്നായിരുന്നു ആന്റണിയുടെ പ്രതികരണം

ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്നാണ് പാർട്ടി പദവികളിൽ നിന്ന് അനിൽ രാജിവെച്ചത്. പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി  അനിൽ കെ ആന്റണി രംഗത്തുവന്നു. പാർട്ടി നേതൃത്വം സ്തുതിപാഠകരുടെ വലയിലാണെന്ന് അനിൽ കെ ആന്റണി പറഞ്ഞു. കോൺഗ്രസിലെ മെറിറ്റ് പാദസേവയും മുഖസ്തുതിയുമാണെന്നും രാജിക്കത്തിൽ അനിൽ തുറന്നടിച്ചു

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണുത കാണിക്കുകയാണ്. ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് പങ്കുവെച്ച് അനിൽ പറഞ്ഞു. നേരത്തെ മോദിക്കെതിരായ ഡോക്യുമെന്ററിയെ പിന്തുണക്കരുതെന്നായിരുന്നു അനിൽ പറഞ്ഞത്. ഇത് വലിയ വിവാദമായതോടെയാണ് അനിൽ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ചത്.
 

Share this story