അനിലിന് സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് പറയാം; ഡോക്യുമെന്ററിയിലുള്ളത് സത്യം മാത്രമെന്ന് സതീശൻ

satheeshan

അനിൽ ആന്റണിയുടെ രാജി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രസ്താവന വ്യക്തിപരമാണ്. പാർട്ടി നയം കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് പറയാം. ബിബിസി ഡോക്യുമെന്ററിയിലുള്ളത് സത്യം മാത്രമാണെന്നും സതീശൻ പറഞ്ഞു

അതേസമയം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരാണ് കേരള സർക്കാരിന്റെ നിലപാടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നു. ഇടത് സംഘടനകൾ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നു. 

കോൺഗ്രസിൽ അനിൽ ആന്റണിക്കെങ്കിലും ബോധമുണ്ടായി. തങ്ങൾ നേരത്തെ പറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ ശശി തരൂരും പറഞ്ഞതെന്നും വി മുരളീധരൻ പറഞ്ഞു. ഡോക്യുമെന്ററി പൂർണമായി നിരോധിക്കുമോ എന്ന കാര്യത്തിൽ വേണ്ട സമയത്ത് വിദേശകാര്യ മന്ത്രാലയം വേണ്ടത് ചെയ്യുമെന്നായിരുന്നു സഹമന്ത്രി പറഞ്ഞത്.
 

Share this story