വനത്തിൽ ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പം; സർക്കാർ കർഷകർക്കൊപ്പമെന്ന് മന്ത്രി

saseendran

വയനാട് കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണമുണ്ടാകുന്നുണ്ട്. പല നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധത്തെ കാണുന്നു. അത് കൈവിട്ടുപോകരുതെന്നും മന്ത്രി പറഞ്ഞു

വനവുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലങ്ങളിൽ പോലും ആക്രമണങ്ങളുണ്ടാകുന്നു. വനത്തിന് ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യജീവികളുടെ ജനനനിയന്ത്രണം സർക്കാർ ചർച്ച ചെയ്തു. സർക്കാർ നടപടികൾക്ക് സുപ്രീം കോടതിയിൽ നിന്ന് സ്‌റ്റേയുണ്ട്. അതിനെതിരെ അടിയന്തര ഹർജി നൽകും. മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നത് അടക്കം അതിന്റെ ഭാഗമാണ്. വന്യമൃഗങ്ങളുമായി മല്ലിടുന്ന കർഷകർക്ക് ഒപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
 

Share this story