കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു; ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് മുതൽ

ksrtc

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ നൽകിയേക്കും. ഡിസംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്. ശമ്പള വിതരണത്തിനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. മൊത്തം അമ്പത് കോടി രൂപയാണ് സർക്കാർ കെ എസ് ആർ ടി സിക്ക് നൽകിയത്. ഇതോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനാണ് തീരുമാനം

വിരമിച്ചവർക്കുള്ള ആനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം. സർക്കാർ സഹായമില്ലാതെ ഇത്രയും തുക നൽകാൻ കെഎസ്ആർടിസിക്ക് ശേഷിയില്ല. ഓരോ മാസവും 3.6 കോടി രൂപ വീതം മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചു.
 

Share this story