തിരുവല്ല ബൈപ്പാസിൽ വീണ്ടും വാഹനാപകടം

Accidant

തിരുവല്ല ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബൈപ്പാസിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ ഏഴോടെ ആയിരുന്നു അപകടം. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവി ക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയായ ഗിരീഷിന്‍റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടി കൂടിയ സമീപവാസികൾ ചേർന്ന് നിസാര പരിക്കേറ്റ മൂവരേയും പുറത്തെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ തിരുവല്ല പൊലീസ് എത്തി സംഭവ സ്ഥലത്തു നിന്നും നീക്കി.

Share this story