ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; റേഷൻ കട തകർത്തു

ration

ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ എന്ന കാട്ടാന റേഷൻ കട തകർത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെട്ടിടം പൂർണമായും തകർന്നു. 

അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിലുണ്ടായിരുന്ന റേഷൻ സാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.
 

Share this story