രാജ്ഭവനിലെ താത്കാലിക ജീവനക്കാരുടെ നിയമനം: ഗവർണറെ ന്യായീകരിച്ച് വി മുരളീധരൻ

V Muraleedharan

പേഴ്‌സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നതിനിടെ ഗവർണർക്ക് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജ്ഭവനിൽ നിയമിക്കുന്നത് ആജീവനാന്ത പെൻഷൻ നൽകാനല്ല. എൽ ഡി എഫ് രാജ്ഭവന് മുന്നിൽ മുദ്രവാക്യം വിളിച്ചിട്ട് കാര്യമില്ല. ജനങ്ങളുടെ നികുതി പണം പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ജനങ്ങളോട് മറുപടി പറയണം

താത്കാലിക ജീവിക്കാര സ്ഥിരപ്പെടുത്തുന്നില്ലെന്ന് സർക്കാർ തീരുമാനിക്കട്ടെ. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവർണർ പറഞ്ഞത്. ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണെന്നും ഗവർണറെ ന്യായീകരിച്ച് സഹമന്ത്രി പറഞ്ഞു. രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് ഇന്നലെ പുറത്തായിരുന്നു. ഇതിലാണ് ഗവർണറെ ന്യായികരിച്ച് സഹമന്ത്രി രംഗത്തുവന്നത്.
 

Share this story