നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം; കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
Jan 19, 2023, 12:28 IST

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതിൽ അടക്കം കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ ഇടയുണ്ട്. കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ ഗവർണർ വായിക്കുമോ എന്ന് വ്യക്തമല്ല.