അർജന്റീനക്ക് കപ്പ്, ലോട്ടറി ബെവ്‌കോക്ക്; ഫൈനൽ ദിനത്തിൽ വിറ്റത് 50 കോടി രൂപയുടെ മദ്യം

bevarages

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ദിനത്തിൽ റെക്കോർഡ് മദ്യവിൽപ്പനയുമായി ബീവറേജസ് കോർപറേഷൻ. 50 കോടി രൂപയുടെ മദ്യമാണ് അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരത്തിൽ ബെവ്‌കോ വിറ്റത്. സാധാരണയായി ഓണം, ക്രിസ്മസ്, ഡിസംബർ 31 എന്നീ ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപ്പന നടക്കാറുള്ളത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടി കോടിയുടെ വിൽപ്പനയും നടക്കാറുണ്ട്

എന്നാൽ ഫൈനൽ ദിനത്തിൽ കണക്കുകൂട്ടലൊക്കെ തെറ്റിച്ചും ഞെട്ടിച്ചും കൊണ്ടുള്ള വിൽപ്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ മദ്യം ചെലവായത് തിരൂർ ഔട്ട്‌ലെറ്റിൽ നിന്നാണ്. 45 ലക്ഷം രൂപയുടെ മദ്യം ഇവിടെ ചെലവായി. വയനാട് വൈത്തിരി ഔട്ട് ലെറ്റിൽ നിന്നും 43 ലക്ഷം രൂപയുടെ മദ്യവും വിറ്റു
 

Share this story