കെഎസ്ആർടിസി സ്വകാര്യ ബസിന് പിന്നിലിടിച്ച് 28 ഓളം പേർക്ക് പരിക്ക്
Jan 12, 2023, 21:00 IST

അമ്പലപ്പുഴ: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സ്വകാര്യ ബസിന് പിന്നിലിടിച്ച് 28 ഓളം യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച് വൈകിട്ട് ആറ് മണിയോടെ ദേശീയ പാതയിൽ തൂക്കുകുളം ഭാഗത്തായിരുന്നു അപകടം.
കൊല്ലത്തു നിന്നും അലപ്പുഴയിലേക്കു പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു