രാഹുൽ ഗാന്ധി യാത്ര തുടങ്ങിയപ്പോൾ തന്നെ ഗോവയിൽ കോൺഗ്രസ് ഇല്ലാതായി; പരിഹസിച്ച് മുഖ്യമന്ത്രി

pinarayi

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നടത്തം ആരംഭിച്ചപ്പോൾ തന്നെ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതായി. എന്നിട്ടും കേരളത്തെ ഇടതുപക്ഷത്തിൽ നിന്ന് മോചിപ്പിക്കാനാണ് രാഹുൽ നടക്കുന്നത്. യാത്ര ഏറ്റവും കൂടുതൽ ദിവസം കേരളത്തിലാണ്. യുപിയിൽ രണ്ട് ദിവസവും. അതൊരു പൊതു വിമർശനം ആയി വന്നപ്പോൾ നാല് ദിവസമാക്കി

ജാഥ ആർക്കുവേണ്ടിയാണ്. കോൺഗ്രസിന്റെ വലിയ ഒരു നേതൃനിര ഇപ്പോൾ ബിജെപിയിലാണ്. വർഗീയതയെ എതിർക്കാത്തതു കൊണ്ടാണ് കോൺഗ്രസിന് ഈ അവസ്ഥ വന്നത്. ആർ എസ് എസിനും ബിജെപിക്കും എതിരല്ല കോൺഗ്രസ്. അവർ തമ്മിൽ കൂട്ടുകെട്ടുണ്ട്. ഇവിടുത്തെ യോജിപ്പ് ബിജെപിയും കോൺഗ്രസും ഡൽഹിയിലും ഉണ്ടാക്കുന്നുണ്ട്

ജോഡോ യാത്രയിൽ സവർക്കർ ഇടം പിടിച്ചത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാർക്ക് മുന്നിൽ മാപ്പെഴുതി നൽകിയ ആളാണ് സവർക്കർ. ആ സവർക്കറെയാണ് സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിക്കുന്നത്. ആർഎസ്എസ് സവർക്കറെ സ്വാതന്ത്ര്യ സമര സേനാനിയായി ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story