ആശയുടെ മൃതദേഹം മക്കളെ കാണിക്കും; ഭർത്താവ് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

asha

തൃശ്ശൂർ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി നെല്ലനാട് എംഎൽഎ വിഷയത്തിൽ ഇടപെട്ടതോടെയാണ് ഇതിന് തീരുമാനമായത്. ജില്ലാ കലക്ടറുമായും പോലീസുമായും എംഎൽഎ സംസാരിച്ചു. പിന്നാലെ ആശയുടെ മൃതദേഹം പോലും കാണിക്കാതെ മക്കളെ തടഞ്ഞുവെച്ചിരുന്ന ഭർത്താവ് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺകുട്ടികളെയും ഉടൻ പാവറട്ടിയിലെത്തിച്ച് അന്ത്യകർമ്മങ്ങളുടെ ഭാഗമാക്കും

ഭർതൃവീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുർന്ന് മരിച്ച മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്‌കരിക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ വെച്ച് ആശ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രവാസിയായിരുന്ന സന്തോഷ് വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ച് ആശ മരിച്ചു. ആശ മരിച്ചതറിഞ്ഞതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു

നാട്ടികയിൽ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. തുടർന്ന് പാവറട്ടിയിൽ സംസ്‌കാരം നിശ്ചയിച്ചു. എന്നാൽ മക്കളെ സന്തോഷും കുടുംബവും തടഞ്ഞുവെക്കുകയായിരുന്നു.
 

Share this story