കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

suicide
കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ(36) ആണ് മരിച്ചത്. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളും കഴുത്തിൽ ആഴത്തിലുള്ള മുറിവുമുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബബുളും ഭാര്യ റുക്‌സാനയും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ഡീസൽ കന്നാസും കണ്ടെത്തിയിട്ടുണ്ട്.
 

Share this story