നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി 3ന്
Mon, 23 Jan 2023

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ ആരംഭിക്കുന്നത്. ബജറ്റ് അവതരണമാണ് ഈ സമ്മേളന കാലത്തെ പ്രധാന അജണ്ട. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഇന്ന് തുടങ്ങി മാർച്ച് 30 വരെയാണ് സമ്മേളനം നടക്കുക.
അതേസമയം സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ മാറ്റങ്ങളൊന്നും ഗവർണർ നിർദേശിച്ചിട്ടില്ല. സാമ്പത്തിക ഞെരുക്കത്തിൽ കേന്ദ്രത്തെ പഴിചാരുന്ന പരാമർശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. അതേസമയം ഗുണ്ടാ-പോലീസ് ബന്ധം, സാമ്പത്തിക പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടി സർക്കാരിനെ ചെറുക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം