നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും; ബജറ്റ് ഫെബ്രുവരി 3ന്

assembly

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. സർക്കാർ-ഗവർണർ തർക്കം, പോലീസ്-ഗുണ്ടാ ബന്ധം തുടങ്ങിയ കാര്യങ്ങളെല്ലാം സഭയിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരും. അതേസമയം ചാൻസലർ ബില്ലിലും സർവകലാശാല നിയമഭേദഗതി ബില്ലിലും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ തന്നെയാണ് ഗവർണർ നയപ്രഖ്യാപനത്തിനായി സഭയിലേക്ക് എത്തുന്നത്

പോലീസ്-ഗുണ്ടാ ബന്ധം ശക്തമായി തന്നെ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ പോലും ഗുണ്ടകൾ കിണറ്റിലിട്ടതടക്കം പ്രതിപക്ഷം ആയുധമാക്കും. എന്നാൽ ക്രിമിനൽ പോലീസുകാർക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് പ്രസംഗം.
 

Share this story