മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ തകർന്ന് താഴ്ചയിലേക്ക് വീണു; വഴിമാറിയത് വലിയ ദുരന്തം

kanal

മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞുവീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ പതിനഞ്ചടി താഴ്ചയിലേക്കാണ് ഇടിഞ്ഞുവീണത്. റോഡിലൂടെ ഒരു കാർ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്. കാർ കടന്നുപോയതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്

സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാലിലെ വെള്ളം കുതിച്ചെത്തി. മൂവാറ്റുപുഴ ഇറിഗേഷൻ വാലി പ്രൊജക്ടിന്റെ ഭാഗമായുള്ള കനാലാണ് തകർന്നത്. കനാൽ തകർന്നതിന് പിന്നിൽ നിർമാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
 

Share this story