പാനൂർ ബ്ലോക്ക് പ്രസിഡന്റിന് നേരെ ആക്രമണം; പിന്നിൽ ആർ എസ് എസ് എന്ന് കോൺഗ്രസ്
Jan 17, 2023, 07:51 IST

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ പന്ന്യന്നൂർ കൂറുമ്പക്കാവ് ക്ഷേത്രത്തിലെ തിറ മഹോത്സവത്തിനിടെ കോൺഗ്രസ്-ആർഎസ്എസ് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹാഷിമിന് നേരെ ആക്രമണം നടന്നത്.