നെയ്യാറ്റിൻകരയിൽ രാത്രി ട്യൂഷന് പോയ വിദ്യാർഥിനികൾക്ക് നേരെ ആക്രമണം; മാല പൊട്ടിക്കാനും ശ്രമം

neyyattinkara

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ രാത്രി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ അതിക്രമം.ബൈക്കിലെത്തിയ അക്രമികൾ പെൺകുട്ടികളുടെ മാല പൊട്ടിക്കാനും ശരീരത്തിൽ സ്പർശിക്കാനും ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി തൊഴുക്കൽ മേഖലയിലെ ഇടവഴിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം ഒരു വിദ്യാർഥിനിയുടെ കഴുത്തിൽ അടിച്ച ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെട്ടതോടെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ തുടരുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Share this story