ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം; പരിക്ക്

Actor

തൃശ്ശൂർ: ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം തൃശ്ശൂർ കുഴിക്കാട്ടുശേരിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സുനിൽ സുഖദയ്ക്കും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും മർദനേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സഹപ്രവർത്തകർക്കൊപ്പെം യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ സുഖദയും കൂട്ടരും കുഴിക്കാട്ടുശേരിയിൽ എത്തിയത്.  യാത്രക്കിടെ വഴിയിൽ തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രികരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബൈക്കിലെത്തി നാലംഗസംഘം ആക്രമിച്ചത്.

Share this story