അട്ടപ്പാടി മധു വധക്കേസ്: ജാമ്യം റദ്ദാക്കിയ നടപടിക്കെതിരായ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

madhu

അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണ കോടതി നടപടിക്കെതിരെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. 

നേരത്തെ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.
 

Share this story