അട്ടപ്പാടി മധുവധക്കേസ്: പോലീസിനെതിരെ പരാതിയുമായി പ്രതികൾ; താക്കീത് നൽകി കോടതി

madhu

അട്ടപ്പാടി മധു വധക്കേസിൽ പോലീസിനെതിരെ പരാതിയുമായി പ്രതികൾ. പോലീസ് മരുന്ന് നൽകിയില്ലെന്ന് പ്രതികൾ വിചാരണ കോടതിയിൽ പരാതി പറഞ്ഞു. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇന്നലെ പ്രതികൾ കീഴടങ്ങിയിരുന്നു. പിന്നാലെ രാത്രി ഭക്ഷണത്തിന്റെ പണം ഇവർ തന്നെയാണ് നൽകിയതെന്നും പ്രതികൾ കോടതിയെ അറിയിച്ചു

ഇന്നലെ അഞ്ച് മണിയോടെയാണ് പ്രതികൾ മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. നടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് മാറ്റാൻ വൈകിയതിനാൽ രാത്രി ഭക്ഷണത്തിന്റെ പണം പ്രതികൾ തന്നെയാണ് നൽകിയത്. ഇതും പ്രതിഖൾ കോടതിയിൽ അറിയിച്ചു. 

കുറ്റം തെളിയുന്നതുവരെ പ്രതികൾ നിരപരാധികൾക്ക് തുല്യമാണെന്നും മാന്യമായി പെരുമാറണമെന്നും കോടതി പോലീസിന് നിർദേശം നൽകി. പെരുമാറ്റം മോശമായാൽ നടപടിയെടുക്കുമെന്നും പോലീസിനെ വിചാരണ കോടതി താക്കീത് ചെയ്തു.
 

Share this story