അട്ടപ്പാടി മധുവധക്കേസ്: 36ാം സാക്ഷിയും കൂറുമാറി; ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് അബ്ദുൽ ലത്തീഫ്

madhu

അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 36ാം സാക്ഷി അബ്ദുൽ ലത്തീഫാണ് നേരത്തെ നൽകിയ മൊഴി കോടതിയിൽ തിരുത്തിയത്. തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ലത്തീഫ് കോടതിയിൽ പറഞ്ഞത്. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 21 ആയി

വിചാരണക്കിടെ കോടതിയിൽ കാണിച്ച ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ഇതോടെ ദൃശ്യങ്ങളും പാസ്‌പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇന്ന് സാക്ഷി വിസ്താരം തുടങ്ങിയപ്പോൾ തന്നെ ലത്തീഫ് പൂർണമായും നിസഹകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്


 

Share this story