വഞ്ചിയൂർ കോടതിയിൽ വനിതാ എസ് ഐക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റ ശ്രമം

vanchiyur
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വനിതാ എസ് ഐക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റ ശ്രമം. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നൽകിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം താമസിച്ചുവെന്ന് ആരോപിച്ചാണ് കയ്യേറ്റ ശ്രമം നടന്നത്. തന്നെ കയ്യേറ്റം ചെയ്തതായും അസഭ്യം വിളിച്ചതായും കാണിച്ച് മജിസ്‌ട്രേറ്റിന് എസ് ഐ പരാതി നൽകി.
 

Share this story