തിരുവനന്തപുരത്ത് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സഹോദരൻ പിടിയിൽ
Thu, 19 Jan 2023

തിരുവനന്തപുരത്ത് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ പിടിയിൽ. കല്ലറ ഭരതന്നൂരിലാണ് സംഭവം. ഭരതന്നൂർ സ്വദേശി ഷീലക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സഹോദരൻ സത്യനാണ് ആക്രമിച്ചത്. സത്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു