ഇടുക്കിയിൽ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അച്ഛനും ബന്ധുവായ യുവാവും അറസ്റ്റിൽ

Police

ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനും ബന്ധുവും അറസ്റ്റിൽ. 2022 മെയിലാണ് കേസിനാസ്പദമായ  സംഭവം നടന്നത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധു വീട്ടിൽ സന്ദർശനത്തിന് പോയപ്പോഴാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും കുട്ടി മൊഴി നൽകി.
 

Share this story