മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ
Fri, 6 Jan 2023

മലപ്പുറത്ത് മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും അറിയാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ വിളിച്ചുവരുത്തിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും. ചികിത്സക്കായാണ് യുവതിയെ ഇയാൾ വിളിച്ചുവരുത്തിയത്.