ക്യാപ്‌സ്യൂളുകളാക്കി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ പോലീസ് പിടിയിൽ
Mon, 9 Jan 2023

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ദുബൈയിൽ നിന്നും എത്തിയ യാത്രക്കാരൻ കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തിച്ച സ്വർണം പോലീസാണ് പിടികൂടിയത്. വളാഞ്ചേരി സ്വദേശി ജംഷീറാണ് പിടിയിലായത്. മിശ്രിത രൂപത്തിൽ മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.