കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമം, തോക്ക് കൊണ്ട് തലയ്ക്കടിച്ചു; സംഭവം പയ്യോളിയിൽ

Police

കൊയിലാണ്ടി-പയ്യോളി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രിയാണ് സംഭവം. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്നവോ കാർ തടഞ്ഞുനിർത്തിയാണ് ഒരു സംഘം ഭീഷണിപ്പെടുത്തിയത്. 

മറ്റൊരു കാറിലെത്തിയ സംഘമാണ് ഇവരെ തടഞ്ഞുനിർത്തിയത്. തുടർന്ന് ഇരു വാഹനങ്ങളും സംഘം മുചുകുന്ന് ഭാഗത്തേക്ക് കൊണ്ടുപോയി. ഇന്നോവ വാഹനം പൂർണമായും പരിശോധിച്ച ശേഷം അക്രമി സംഘം സ്ഥലംവിട്ടുവെന്ന് പരാതിിയിൽ പറയുന്നു. ഇന്നോവ കാർ ഓടിച്ച മലപ്പുറം വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വിഷ്ണുവിന് പരുക്കേറ്റിട്ടുണ്ട്. തോക്ക് കൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു.
 

Share this story