ബിബിസി വിവാദം: അനിൽ ആന്റണി കോൺഗ്രസിലെ പദവികളിൽ നിന്ന് രാജിവെച്ചു

anil

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച അനിൽ ആന്റണി കോൺഗ്രസിലെ പാർട്ടി പദവികളിൽ നിന്നും രാജിവെച്ചു. കോൺഗ്രസ് ഡോക്യുമെന്ററിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയും എന്നാൽ അനിൽ ആന്റണി ഡോക്യുമെന്ററിയെ എതിർക്കുന്ന ബിജെപി നിലപാട് സ്വീകരിക്കുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു

ട്വിറ്ററിലൂടെയാണ് അനിൽ ആന്റണി പാർട്ടി പദവികളിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ നാഷണൽ കോർഡിനേറ്ററുമായിരുന്നു അനിൽ ആന്റണി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിൽ ആന്റണിയുടെ രാജിപ്രഖ്യാപനം

മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനായ അനിലിന്റെ ബിബിസിക്കെതിരായ നിലപാട് കോൺഗ്രസിനുള്ളിൽ വലിയ വിവാദമായി മാറിയിരുന്നു. മോദിക്ക് അനുകൂലമായ പരാമർശങ്ങളാണ് അനിൽ നടത്തിയത്. എന്നാൽ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് കെ സുധാകരൻ ഇതിനെ തള്ളിയിരുന്നു.
 

Share this story