ബിബിസിയുടെ വീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അപകടകരം: ആന്റണിയുടെ മകൻ അനിൽ ആന്റണി
Tue, 24 Jan 2023

ബിബിസിയുടെ ഡോക്യുമെന്ററിയെ കുറിച്ചുള്ള വിവാദം പുകയുന്നതിനിടെ വ്യത്യസ്ത നിലപാടുമായി കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് അനിൽ ആന്റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വെക്കുന്ന നടപടിയാണിതെന്നും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്റണി പറഞ്ഞു
മുൻവിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബിബിസി. ബിജെപിയോടുള്ള അഭിപ്രായ വ്യത്യാസം വെച്ചു കൊണ്ട് തന്നെയാണ് ഇങ്ങനെ പറയുന്നതെന്നും അനിൽ ആന്റണി പറഞ്ഞു. ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു മുൻ യുകെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ എന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു.