ബിജെപിയും യുഡിഎഫും ഒരു ബഹുമാന്യനും ചേർന്ന് കേരളത്തിലെ വികസനം തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി

pinarayi

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിൽ വികസനത്തെ തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ബഹുമാന്യനും ചേരുകയാണെന്ന് ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഏത് ബഹുമാന്യൻ ചേർന്നാലും പ്രശ്‌നമില്ല. ഈ ബഹുമാന്യൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പറയുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കാണാൻ കഴിയും ഇവിടെ എന്താണ് സ്ഥിതിയെന്ന് എന്നും മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്ര താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം ഓരോന്നായി കവരുന്നു. സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. ഇതിനോട് യോജിക്കാൻ ആകില്ല. ഇത് ഫെഡറലിസത്തിന് ചേർന്നതല്ല. ഇന്ത്യയുടെ പൗരത്വത്തിന് ജാതിയും മതവും അടിസ്ഥാനമല്ല. എന്നാൽ സിഎഎയിലൂടെ അതും മാറ്റി മറിച്ചു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനം ആദ്യം തന്നെ പ്രഖ്യാപിച്ചു. അത് നടപ്പാക്കാൻ ചില നീക്കങ്ങൾ ഇപ്പോൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story