കൊച്ചിയിൽ കത്തിക്കാനൊരുക്കിയ പാപ്പാഞ്ഞിക്ക് മോദിയുടെ മുഖച്ഛായയെന്ന് ബിജെപി; മുഖം മാറ്റണമെന്ന് ആവശ്യം

santa

കൊച്ചിൻ കാർണിവലിലൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണവുമായി ബിജെപി. പുതുവർഷ ദിനാഘോഷത്തിന്റെ ഭാഗമായി കത്തിക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലിയാണ് വിവാദം. പാപ്പാഞ്ഞിയെ തയ്യാറാക്കുന്ന ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. മുഖം മാറ്റി തയ്യാറാക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. പാപ്പാഞ്ഞിയുടെ നിർമാണം ബിജെപി പ്രവർത്തകർ നിർത്തിവെപ്പിച്ചു.

ബിജെപിക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പാപ്പാഞ്ഞിയുടെ മുഖം മാറ്റാമെന്ന് സംഘാടകർ അറിയിച്ചു. സാമ്യം യാദൃശ്ചികമാണെന്ന് പറഞ്ഞെങ്കിലും ബിജെപിക്കാർ വഴങ്ങിയില്ല. ഒടുവിൽ മുഖം മാറ്റാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ബിജെപിക്കാർ പിൻവാങ്ങിയത്.
 

Share this story