എൻഐഎ റെയ്ഡിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി; തകർക്കാനാകില്ലെന്ന് പോപുലർ ഫ്രണ്ട്

nia

കേരളമടക്കം 11 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ നടത്തുന്ന റെയ്ഡിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പോപുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ല. എൻഐഎ നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കേരളത്തിൽ വ്യാപക റെയ്ഡാണ് എൻഐഎ നടത്തിയത്. പി എഫ് ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കർണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും യുപിയിലും റെയ്ഡ് നടന്നു. നൂറിലേറെ പേരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.

അതേസമയം കേന്ദ്രഏജൻസികളെ ഉപയോഗിച്ച് പോപുലർ ഫ്രണ്ടിനെ തകർക്കാനാകില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും സത്താർ പറഞ്ഞു.
 

Share this story